മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് നഷ്ടത്തിലാണെന്ന കാര്യം എല്ലാ ആരാധകർക്കും അറിയാവുന്ന കാര്യമാണ്. എഴുപതിനായിരത്തിലധികം കാണികൾ എത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ സീസണിൽ വന്നത് നാലായിരമാണ്. എന്നാൽ കാണികളെ മാത്രം അടിസ്ഥാനമാക്കിയല്ല ക്ലബ്ബ് പ്രവർത്തിക്കുന്നത്. പ്രമുഖ സ്പോർട്ട്സ് മാധ്യമമായ ഫാൻപോർട്ട് പുറത്ത് വിട്ട കണക്ക് അനുസരിച്ച് 180 കോടി രൂപയുടെ നഷ്ടമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സഹിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് പലതാരങ്ങളേയും വിറ്റ് ഒഴിവാക്കാൻ നോക്കിയതും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ തന്റെ ഷെയർ വിറ്റ് പോയതും ഇതുമായി ബന്ധപ്പെടുത്താം. വായ്പ മാത്രമായി 100 കോടിക്കു മുകളിൽ ഉണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക ബാധ്യതകൾ. ഈ കനത്ത ബാധ്യതകൾ തന്നെയാകും ക്ലബ്ബ് ഏറ്റെടുക്കുന്നതിൽ നിന്നും ലുലു ഗ്രൂപ്പിനേയും മാഞ്ചെസ്റ്റർ സിറ്റി ഗ്രൂപ്പിനേയും പിന്മാറ്റത്തിന് കാരണവും.