ആരാധകരുടെ തുടർച്ചയായ മുറവിളികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സ്പാനിഷ് താരത്തെ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ജംഷഡ്‌പൂർ എഫ്.സിക്ക് വേണ്ടി കിടിലൻ പ്രകടനം കാഴ്ചവെച്ച മരിയോ അർക്വസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
താരത്തെ സ്വന്തമാക്കിയ ന്യൂസ് നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് വാർത്ത ഔദ്യോഗികമാക്കിയത്. മധ്യ നിരയിൽ വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാവും അർക്വസിന്റെ വരവ്.
സ്പാനിഷ് താരമായ ആർകസ് ഈ കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിലും ജംഷദ്പൂരിനായി ബൂട്ടണിഞ്ഞു. മികച്ച മധ്യനിര പ്രകടനവുമായി 3 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തം പേരിലാക്കാൻ അർകസിനായി. വിയ്യാറയൽ അക്കാദമിയിലൂടെ വളർന്ന് വന്ന അർക്വസ് വലന്‍സിയ, സ്പോര്‍ട്ടിങ് ജിജോണ്‍ എന്നി സ്പാനിഷ് സൂപ്പർ ക്ലബ്ബുകളുടെ റിസർവ് ടീമിനായി ആർകാസ്കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനം കാരണം കാണികൾ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണ് തുറപ്പിച്ചു എന്ന് വേണം കരുതാൻ. പരിശീലകനായി എൽകോ ഷറ്റോറിയെ കൊണ്ട് വരുകയും രാഹുൽ കെ.പി, ബിലാൽ ഖാൻ, ഓഗ്‌ബെച്ചേ എന്നിവരെ സ്വന്തമാക്കുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് രണ്ടും കൽപ്പിച്ച് തന്നെയാണ്.