കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ആഗ്രഹിച്ചിരുന്നില്ല, മാനേജ്‌മെന്റ് വഴങ്ങിയത് ചിലരുടെ താൽപര്യത്തിന് – കോപ്പലാശാൻ

കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ആഗ്രഹിച്ചിരുന്നില്ലെന്നു തുറന്നു പറഞ്ഞ് മുൻ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ. കോപ്പലാശാൻ എന്ന് സ്നേഹത്തോടെ മഞ്ഞപ്പടയുടെ ആരാധകർ വിളിച്ചിരുന്ന ആശാൻ മടങ്ങിയത് വിഷമം അടക്കിപ്പിടിച്ചാണ്. മാനേജ്‌മെന്റ് വഴങ്ങിയത് ചിലരുടെ താൽപര്യത്തിനാണെന്നും അതിനാലാണ് തനിക്ക് വീണ്ടുമൊരു അവസരം ലഭിക്കാതിരുന്നതെന്നും കോപ്പലാശാൻ പറഞ്ഞു. നിലവിൽ എ.ടി.കെയുടെ പരിശീലകനാണ് സ്റ്റീവ് കോപ്പൽ.

മഞ്ഞപ്പടയുടെ പ്രിയ പരിശീലകനായ കോപ്പൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ റെനെ മുളൻസ്റ്റീനെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി മാനേജ്‌മെന്റ് കൊണ്ട് വരികയായിരുന്നു. സീസണിന്റെ മധ്യത്തോടെ റെനെ മഞ്ഞപ്പട വിട്ടു പോവുകയും ചെയ്തു. തുടർന്നാണ് താൽകാലിക പരിശീലകനായി ഡേവിഡ് ജെയിംസ് എത്തുന്നതും ഈ സീസണിലും പരിശീലകനായി ജെയിംസ് തുടരുന്നതും. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം കോപ്പലാശാന്റെ എ.ടി.കെക്ക് എതിരെയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here