കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം. അവരുടെ സ്വന്തം മതേജ് പോപ്ലാനിക്ക് കൊച്ചിയിൽ തുടരും. കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ വിദേശ താരം അടുത്ത സീസണിലും തുടരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സ്ലോവേനിയൻ താരമായ പോപ്ലാനിക്ക് 2018ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
ഐഎസ്എല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ പോപ്ലാനിക്കിന് കഴിഞ്ഞിരുന്നു. സ്ലോവേനിയൻ ക്ലബ്ബായ ട്രിങ്ലേവിൽ നിന്നാണ് മഞ്ഞപ്പടയിലേക്ക് പോപ്ലാനിക്ക് വന്നത്. മഞ്ഞപ്പടയ്ക്ക് വേണ്ടി നാല് ഗോളുകൾ നേടിയിട്ടുണ്ട് പോപ്ലാനിക്ക്. പുതിയ പരിശീലകൻ ഷറ്റോരി വന്നപ്പൊൾ പോപ്ലാനിക് ക്ലബ്ബ് വിടുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.
-Advertisement-