പുതിയ സീസണിൽ പുത്തൻ തുടക്കവുമായി കപ്പടിച്ച് കലിപ്പടക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി. മഞ്ഞപ്പടയുടെ സഹപരിശീലകനും യൂത്ത് ടീമുകളുടെ അമരക്കാരനുമായ താങ്ബോയ് സിങ്ടോ ക്ലബ്ബ് വിടുന്നു. പുതിയ മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഈ മണിപ്പൂർ സ്വദേശി കൊച്ചി വിടുന്നത്. ബ്ലാസ്റ്റേഴിന്റെ യൂത്ത് ടീമുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത്. താങ്ബോയി സിങ്ടോ ആണ്. 2017ൽ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിൽ നിന്നുമാണ് സിങ്ടോ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
സഹ പരിശീലകനായും യൂത്ത് പ്രോഗ്രാമിന്റെ ടെക്ക്നിക്കൽ ഡയറക്ടർ ആയും അദ്ദേഹം പ്രവർത്തിച്ചു. റെനെ മുള്ളൻസ്റ്റെയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ആ ജോലിയും ഭംഗിയാക്കി സിങ്ടോ. ബ്ലാസ്റ്റേഴ്സിലേക്കുള്ള നോർത്ത് ഈസ്റ്റ് താരങ്ങളുടെ ഒഴുക്കിന് പ്രധാനകാരണം ഈ 44 കാരനാണ്.
-Advertisement-
Very Bad News For Kerala Blasters.