കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട മരണമാസ്സ് ആണെന്ന് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് സയിദ് ബിൻ വലീദ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയുന്നതിൽ അഭിമാനമുണ്ടെന്നും ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ യുവതാരം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ താൻ എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നു എന്നും സയിദ് ബിൻ വലീദ് കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് സൈൻ ചെയ്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാണിച്ച സ്നേഹം തനിക്ക് ഒരിക്കലും മറക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്ത് ആദ്യ ടീമിൽ കയറുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണ ഫുട്ബോളിന് പേരു കേട്ട താരമാണ് 17കാരനായ വലീദ്. മുമ്പ് സഹൽ അബ്ദുൽ സമദ് കളിച്ചിട്ടുള്ള ഇത്തിഹാദ് അക്കാദമിയിൽ വലീദും കളിച്ചിട്ടുണ്ട്.
ഇരുവരും മിഡ്ഫീൽഡിൽ ഒരുമിച്ച് മഞ്ഞ ജേഴ്സിയിൽ ഇറങ്ങുന്നത് മലയാളികൾക്ക് ഈ വരുന്ന സീസണിൽ കാണാൻ ആകും. മുമ്പ് ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാമ്പിൽ സെയ്സ് ഉണ്ടായിരുന്നു. യു എ ഇയിലെ Dua Laliga HPC U18 കളിച്ചിട്ടുണ്ട്. അബുദാബി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൂളിൽ പഠിച്ച് സെയ്ദ്, അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലും അൽ ജസീറ എഫ് സിയിലും കളിച്ചിട്ടുണ്ട് ഈ യുവതാരം.