സച്ചിൻ വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയെന്ന് ഡേവിഡ് ജെയിംസ്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് തിരിച്ചടിയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്.  സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ സംഭാവന ആമൂല്യമാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ചരിത്രമെഴുതേണ്ട സമയമായെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. 2014ൽ സച്ചിനുമായി ലണ്ടനിൽ നടത്തിയ കൂടികാഴ്ചയാണ് തന്നെ ഇവിടെ എത്തിച്ചതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന തന്റെ 20 ശതമാനം ഓഹരി ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിന് വിറ്റത്.  തെലുങ്ക് സിനിമ അഭിനേതാക്കളായ ചിരഞ്ജീവി, നാഗാർജുന, അല്ലു അർജുൻ, വ്യവസായി ണ് പ്രസാദ് തുടങ്ങിയവരുടെ കമ്പനിയാണ് പ്രസാദ് ഗ്രൂപ്പ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here