തങ്ങളുടെ അവസാന പ്രീ സീസൺ മത്സരത്തിൽ ഗോളിൽ ആറാടി കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര ഫോം കണ്ടെത്തിയ മത്സരത്തിൽ ആറു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടിച്ചു കൂട്ടിയത്. തായ്‌ലൻഡ് ക്ലബായ ബുരിറാം യുണൈറ്റഡ് എഫ്. സിയുടെ വലയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചു കൂട്ടിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മികച്ചു നിന്നതോടെ ഒരു ഗോൾ പോലും നേടാൻ തായ്‌ലൻഡ് ക്ലബ്ബിനായില്ല.
കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സെയ്മിൻ ലെൻ ഡൗങ്ങൽ ഇരട്ട ഗോൾ നേടിയപ്പോൾ വിദേശ താരം സ്ലാവിസ്ല സ്‌റ്റോഹനോവിച്ച്, ഹൃഷിദത്ത്, സക്കീർ എം.പി, മറ്റെ പോപ്ലട്നിക് എന്നിവരാണ് ഗോളുകൾ നേടിയത്.
-Advertisement-