കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ സൈൻ ചെയ്ത സെയ്ദ് ബിൻ വലീദ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. പുതിയ സൈനിംഗ് ആയ താരത്തെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിപ്പിക്കണ്ട എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം. ഐ ലീഗ് ക്ലബായ ഇന്ത്യൻ ആരോസിന് ലോണടിസ്ഥാനത്തിൽ സെയ്ദിനെ നൽകാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്.

ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. മുമ്പ് ഇന്ത്യൻ ദേശീയ ക്യാമ്പിൽ ഉണ്ടായിരുന്നതിനാൽ സെയ്ദിനെ ആരോസ് ടീമിൽ എടുക്കും എന്നാണ് കരുതുന്നത്. ആരോസിന്റെ രാഹുൽ കെ പിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതിനാൽ പകരം വലീദിനെ തൽക്കാലം അവിടെ കളിപ്പിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നത്. സെയ്ദിന് കൂടുതൽ അവസരം ലഭിക്കാനും അതാകും നല്ലത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് കരുതുന്നു. കേരള ബ്ലാസ്റ്റേഴ്സ റിസേവ്ർവസ് ടീമിൽ കളിച്ചാൽ ഭൂരിഭാഗം സമയങ്ങളിലും സെയ്ദ് വെറുതെ ഇരിക്കേണ്ടി വന്നേക്കും

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here