കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയി സയ്യിദ് ബിൻ വലീദിനെ കൊണ്ടു വന്നത് വെറും കണ്ണിൽ പൊടിയിടൽ ആണോ? 17കാരൻ മാത്രമായ സയ്യിദ് ബിൻ വലീദിനെ സീനിയർ ടീമിലേക്കാണ് സൈൻ ചെയ്യുന്നത് എന്ന രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. എന്നാൽ സെയ്ദ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് സ്ക്വാഡിൽ പോലും കളിക്കുമെന്ന് ഉറപ്പില്ല.
കൂടുതൽ മലയാളി താരങ്ങളെ എത്തിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സൈനിംഗ്സ് നടത്തുന്നത്. ഇത്തിഹാദ് അക്കാദമിയുടെ താരമായ സെയ്ദിനെ കൂടാതെ വേറെയും പല മലയാളി താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നുണ്ട്. ഐ എസ് എല്ലിലും ഐ ലീഗിലും പല ടീമുകൾക്കും ബാധ്യതയായ താരങ്ങളെ മലയാളി ആണ് എന്ന ഒരൊറ്റ കാരണം കൊണ്ട് സൈൻ ചെയ്യാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
കൂടുതൽ മലയാളി താരങ്ങൾ ഉണ്ട് എന്ന് കാണിച്ച് ആരാധകരെ പ്രീണിപ്പിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. അക്കാദമിയിലേക്ക് സൈൻ ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിലെ താരങ്ങളുടെ സൈനിംഗ്സ് ഒന്നിം ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരങ്ങളുടെ സൈനിംഗ് മാത്രം പ്രഖ്യാപിക്കുന്നത് ഈ ഉദ്ദേശം വെച്ചാണ്.