കേരള ബ്ലാസ്റ്റേഴ്‌സ് ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തലത്തിലെ അഴിച്ചുപണികളിലൂടെയാണ് ആദ്യം റീബിൽഡിങ് തുടങ്ങിയത്. ഏറെ വൈകാതെ യുവതാരങ്ങളെ ടീമിൽ എത്തിക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ബിലാൽ ഖാൻ, രാഹുൽ കെപി എന്നിവരടക്കമുള്ള താരങ്ങൾ ടീമിലെത്തി. സ്പാനിഷ് താരങ്ങളെ കൊച്ചിയിലെത്തിക്കാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമം തുടങ്ങി കഴിഞ്ഞു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് മഞ്ഞപ്പടയെ കളി പഠിപ്പിക്കാൻ ലോകകപ്പ് പരിശീലകനെത്തുന്നു. കോസ്റ്റാറിക്കയുടെ ലോകകപ്പ് പരിശീലകൻ അലക്സന്ദ്രേ ഗുയിമാറയീസ് ആണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായെത്തുന്നത്. 1990 ൽ ലോകകപ്പിൽ കോസ്റ്റാറിക്കക്ക് വേണ്ടി കളിച്ച അലക്സന്ദ്രേ ഗുയിമാറയീസ്പിന്നീട് കോസ്റ്റാരിക്കാൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനവും ഏറ്റെടുത്തു.
2002 , 2006 ലോകകപ്പുകളിൽ കോസ്റ്റാറിക്കയുടെ ലോകകപ്പ് ടീമിന്റെ പരിശീലകൻ കൂടിയായിരുന്നു അലക്സന്ദ്രേ ഗുയിമാറയീസ്. ഇന്ത്യൻ സൂപ്പർ ലീഗിലും അലക്സന്ദ്രേ ഗുയിമാറയീസ് അപരിചിതനല്ല. രണ്ടു സീസണുകളിൽ മുംബൈ സിറ്റി എഫ്സിയുടെ പരിശീലകൻ കൂടിയായിരുന്നു അലക്സന്ദ്രേ ഗുയിമാറയീസ്. മഞ്ഞപ്പടയുടെ ആരാധകർ കാത്തിരിക്കുകയാണ് കോസ്റ്ററിക്കാൻ മജീഷ്യന്റെ മാജിക് കൊച്ചിയിൽ കാണാൻ.