പ്രീ സീസൺ മത്സരത്തിൽ മികച്ച ജയം സ്വന്തമാക്കി മഞ്ഞപ്പട. തായ്‌ലൻഡിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ പ്രീ സീസൺ മത്സരത്തിലാണ് ജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. തായ്‌ലൻഡ് ക്ലബായ ട്രൂ ബാങ്കോങ് ക്ലബ്ബിന്റെ ബി ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വിദേശ താരങ്ങളായ മറ്റെ പോപ്ലാനിക്കും നിക്കോള ക്രമറെവിച്ചുമാണ് ഗോളുകൾ നേടിയത്. മുന്നേറ്റ നിര ഫോമിലെത്തിയിരുന്നെകിൽ 5 ഗോളെങ്കിലും മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേടാമായിരുന്നു.
-Advertisement-