ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്ക്. സൂപ്പർ സ്റ്റാർ നിവിൻ പോളിയാണ് കറുത്ത മുത്തിന്റെ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുക. രാമലീല, ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നീ സിനിമകൾ സംവിധാനം ചെയ്ത അരുൺ ഗോപി ആണ് സിനിമ സംവിധാനം ചെയ്യുക.
വി പി സത്യന്റെ ജീവിതം അവതരിപ്പിച്ച ക്യാപ്റ്റൻ മലയാളി ഫുട്ബോൾ / സിനിമാ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. അതെ സമയം സിനിമയിലും സജീവമായുള്ള ഐ എം വിജയൻ തന്നെ നായകനായി എത്തണം എന്ന് ആരാധകർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഈ ഫുട്ബോൾ സിനിമയെയും മലയാളി ആരാധകർ സ്വീകരിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ .
-Advertisement-