ഇന്ത്യൻ ഫുട്ബാളിനിത് ചരിത്ര നിമിഷം. ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളും സ്പാനിഷ് ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ ബാഴ്‌സലോണയും കൈകോർക്കുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാതകൾ അനുസരിച്ച് ആൻഡ് ഇതിഹാസ ക്ലബുകളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ വെച്ച് ഇരു ക്ലബ്ബുകളും തമ്മിൽ ചർച്ചകൾ നടന്നുവെന്നും ധാരണയിൽ എത്തിയിരിക്കുകയാണെന്നുമാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചയ്ക്കായി ഇന്ത്യൻ ക്ലബ്ബുമായി സഹകരിക്കാൻ ബാഴ്‌സലോണയാണ് മുൻകൈ എടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊൽക്കത്തയിലെ ഐതിഹാസിക ക്ലബ്ബുമായി ബാഴ്‌സലോണ സഹകരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് ശുഭ സൂചനയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകോത്തര നിലവാരമുള്ള സാവി, ഇനിയേസ്റ്റ, ലയണൽ മെസ്സി തുടങ്ങി ഇതിഹാസ താരങ്ങളെ സംഭാവന ചെയ്ത ബാഴ്‌സയുടെ യൂത്ത് അക്കാദമി ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകും.