കേരള പ്രീമിയർ ലീഗിൽ കോവളം എഫ്‌സിയെ കീഴടക്കി എഫ്‌സി കേരള. കേരള പ്രീമിയർ ലീഗിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കോവളത്തെ കീഴടക്കി എഫ് സി കേരള. നേരത്തെ തന്നെ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ച എഫ് സി കേരളയെ ഞെട്ടിക്കുന്ന പ്രകടനമാണ് കോവളം എഫ് സി കാഴ്ച വെച്ചത്.
എഫ് സി കേരളയ്ക്കു വേണ്ടി ബാബിൾ സിവറി, രാജു സുഹൈൽ, ഹാരി മോരിസ്, നിഖിൽ രാജ് എന്നിവരാണ് സ്‌കോർ ചെയ്തത്. കോവളത്തിനു വേണ്ടി ബെനിസ്റ്റണും ജെയ്സണുമാണ് ആശ്വാസ ഗോളുകൾ നേടിയത്. അവസാന എഴുപത്തി അഞ്ചു മിനിറ്റുവരെ രണ്ടു ഗോൾ ലീഡ് നേടിയ ശേഷമാണ് കോവളം എഫ് സി അവസാന വിസിലിനു മുന്നേ തോൽവി സമ്മതിച്ചത്.
ഗോകുലമാണ് ഈ ഗ്രൂപ്പിൽ നിന്നും സെമി ഫൈനൽ ഉറപ്പിച്ച ആദ്യ ടീം. കേരള പ്രീമിയർ ലീഗിൽ അപരാജിതരായാണ് ഗോകുലം കേരള സെമിയിൽ കടന്നത്.
-Advertisement-