ഇന്ത്യയിൽ ഇനി രണ്ടു ലീഗ് ഇല്ല. ഫിഫയുടെയും എ.എഫ്.സിയും അവസാന വാക്കുകൾക്ക് വിലകൊടുത്ത് ഇനി മുന്നോട്ട് നീങ്ങാൻ ഉറപ്പിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇനി ഇന്ത്യയിൽ ഒറ്റ ലീഗ് മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്. എന്നാൽ ഐ ലീഗ് ഐ എസ് എൽ ലയനമായിരിക്കില്ല പുതിയ ലീഗ് ആയിരിക്കും ഇനി വരിക എന്നും അദ്ദേഹം പറഞ്ഞു.
ഐ ലീഗിനെ ഒതുക്കി ഇന്ത്യൻ സൂപ്പർ ലീഗിനെ ഒഫീഷ്യൽ ലീഗ് ആക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്നത് എന്ന് പറഞ്ഞാണ് ഐ ലീഗ് ക്ലബ്ബ്കൾ കടുത്ത പ്രതിഷേധം ഉയർത്തുന്നത്, ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പിന്തുണയും ഐ ലീഗ് ക്ലബ്ബുകൾക്കുണ്ട്. ഇന്ത്യയിൽ രണ്ടു ലീഗുകളുമായി അധിക കാലം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ല എന്ന് ഫിഫയും എ എഫ് സിയും അന്ത്യശാസനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു നൽകിയിരുന്നു.
-Advertisement-