ഐ ലീഗ് ടോപ്പ് സ്കോറർ ആയ ജോബി ജസ്റ്റിൻ ഈസ്റ് ബംഗാൾ വിട്ട് എടികെയിൽ ചേർന്നത് നല്ല തീരുമാനം ആണെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഭാവി അനിശ്ചിതത്വത്തിൽ ആയതിനാൽ ക്ലബ്ബ് മാറ്റം താരത്തിന് ഗുണം ചെയ്യുമെന്നാണ് കേരളത്തിന്റെ കറുത്ത മുത്ത് പറയുന്നത്. 90 ലക്ഷത്തോളം നൽകിയാണ് ജോബിയെ എടികെ സ്വന്തമാക്കിയത്.
ഇന്ത്യൻ ഫുട്ബോളിലെ ഭാവി വാഗ്ദാനമായി അറിയപ്പെടുന്ന ജോബീ ഇന്ത്യൻ ടീമിൽ കേറാത്തത് ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ട് കെട്ടിയ ജോബി കേരള പ്രീമിയർ ലീഗിൽ കെ എസ് ഈ ബൈക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെയും ഐ ലീഗിലെയും ടോപ്പ് സ്കോറർ ജോബിയാണ്.
-Advertisement-