ഗോകുലം ആരാധകർക്ക് തിരിച്ചടി, അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്‌സ് വിടില്ല

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം. മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക കൊച്ചിയിൽ തുടരും. അനസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോകുലത്തിൽ പോകുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്ന് ഗോകുലത്തിലേക്ക് അനസ് ഇല്ലെന്ന വാർത്ത സ്ഥിതികരിച്ചിരിക്കുകയാണ് ഗോകുലം സഹ ഉടമ വിസി പ്രവീൺ പറഞ്ഞത്.

എന്നാൽ ചർച്ചകൾ നടന്നോ എന്നതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. ലോണിലാണ് അനസ് ഗോകുലത്തിലേക്ക് പോവുക എന്ന തരത്തിലായിരുന്നു വാർത്തകൾ. അനസ് എടത്തൊടികക്ക് പകരം ബ്ലാസ്റ്റേഴ്‌സിലേക്ക് ഗോകുലം താരം അർജുൻ ജയരാജ് എന്നതരത്തിലും സമൂഹമാധ്യമങ്ങളിൽ വൈറൽ വാർത്തകൾ ഉണ്ടായിരുന്നു. പൂനെ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുൻ ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുള്ള ടീമുകളാണ്.

കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്ന ആഗ്രഹത്തോടെയാണ് വമ്പൻ ഓഫറുകൾ കാറ്റിൽ പരത്തി അനസ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ജിങ്കൻ-അനസ് എന്ന ഇന്ത്യൻ ടീമിലെ സെന്റർ ബാക്ക് കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്‌സിലും തരംഗമായിരുന്നു. ഇന്ത്യൻ ടീമിൽ നിന്നും ഏഷ്യ കപ്പിന് ശേഷം അന്തരാഷ്ട്ര ഫുട്ബാളിൽ നിന്നും അനസ് വിരമിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here