മിനർവ പഞ്ചാബിന് പിന്നലെ വീണ്ടുമൊരു ഐ ലീഗ് ക്ലബ്ബ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ രംഗത്ത്. ഐ ലീഗിനെ സെക്കന്റ് ഡിവിഷൻ ആക്കുമെങ്കിൽ ഫുട്ബോൾ നിർത്തുമെന്ന് ഐ ലീഗ് ക്ലബായ നെരോക്ക എഫ്‌സി പറഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് ഒന്നാം ഡിവിഷൻ ക്ലബ്ബായി മാറിയതെന്നും കോർപ്പറേറ്റുകളുടെ ലാഭക്കൊതിയിൽ നെരോക്കയെ ബലിയാടാക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
മുൻപ് ഐലീഗിന്റെ അനിശ്ചിതാവസ്ഥയും എ ഐ എഫ് എഫിന്റെ നടപടികളും കാരണം ക്ലബ് അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് മിനേർവ പഞ്ചാബും പറഞ്ഞിരുന്നു. ഐ ലീഗ് നശിപ്പിച്ചാൽ ഇന്ത്യൻ ഫുട്ബാളിന്റെ അന്ത്യമാകുമെന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
-Advertisement-