ഇന്ത്യൻ പരിശീലകൻ ആരെന്ന കാത്തിരിപ്പിനു അവസാനമാകുന്നു. ഏഷ്യ കപ്പിന് ശേഷം നാഥനില്ലാ കളരിയായ ഇന്ത്യൻ ഫുട്ബോൾ ടീമിന് നാഥൻ വരുന്നു. പുതിയ പരിശീലകനെ ഉടൻ തന്നെ എ ഐ എഫ് എഫ് പ്രഖ്യാപിക്കും. അധികം വൈകാതെ തീരുമാനമുണ്ടാകുമെന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഇന്ത്യൻ ഫുട്ബാളിൽ അപ്രതീക്ഷിത ട്വിസ്റ്റ് ഇപ്പോൾ പുറത്ത് വന്നു. ലോകകപ്പിലെ പരിശീലകൻ ആണ് ഇന്ത്യൻ ടീമിന്റെ തലപ്പത്തെന്നു സൂചകൾ ലഭിച്ചു.
വിദേശ പരിശീലകൻ ഉടൻ വരും. ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനിക്ക്, പ്രസിദ്ധ പരിശീലകരായ ബിഗ് സാം, എറിക്സൺ, ആൽബർട്ടോ സെക്കറൂണി, മസിമിലിയാനോ എന്നി പ്രമുഖർ അടക്കം ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ അപേക്ഷകൊടുത്തവരിൽ പെടുന്നു. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് മുൻപിൽ ലഭിച്ചിരിക്കുന്നത് ഇരുനൂറ്റി അൻപതോളം അപേക്ഷകളാണ്. കിങ്‌സ് കപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ ഇന്ത്യക്ക് ഒരു പരിശീലകനെ ലഭിക്കും.
-Advertisement-