ഈസ്റ്റ് ബംഗാൾ പ്രതിരോധതാരത്തെ സ്വന്തമാക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിന്റെ റൈറ്റ് ബാക്ക് സമദ് അലി മാലിക്കിനെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരിക്കുന്നത്. 24 കാരനായ താരത്തിന് ഒരു കോടി രൂപയോളം മഞ്ഞപ്പട വാഗ്ദാനം ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചരിത്രത്തിലെ ഏറ്റവും മോശം സീസൺ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയെങ്കിലും അടുത്ത സീസണിൽ അങ്കത്തിനൊരുങ്ങി ഇറങ്ങാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
2016 ൽ ഈസ്റ്റ് ബംഗാളിലെത്തിയ സമദ് അലി മാലിക്ക് കൃത്യതയാർന്ന ക്രോസുകൾക്കും തകർപ്പൻ ടാക്കിളുകൾക്കും പേരുകേട്ട താരമാണ്. ഇപ്പോൾ തന്നെ സന്ദേശ് ജിങ്കൻ, കാലി, രാകിപ്പ് എന്നിവർ പ്രതിരോധനിരയിലുള്ളപ്പോൾ മറ്റൊരു പ്രതിരോധതാരം എന്തിനു മഞ്ഞപ്പടയിൽ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്.
-Advertisement-