കേരളം ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പർ മഞ്ഞപ്പടയുടെ സ്വന്തം സച്ചിൻ തെണ്ടുൽക്കറുടെ ഓഹരി മെഗാ സ്റ്റാറും കൂട്ടരും സ്വന്തമാക്കും. കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിന് ഉണ്ടായിരുന്ന ഓഹരികൾ സഹ ഉടമകളായ ഐക്വീസ്റ്, മെഗാ സ്റ്റാർ ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവർ ചേർന്ന് സ്വന്തമാക്കുകയായിരുന്നു.
നേരത്തെ സച്ചിന്റെ 20 ശതമാനം ഓഹരികളും പ്രസാദ് ഗ്രൂപ്പ് കൈവശം വെച്ചിരുന്ന 80% ഓഹരികളും എം.എ യൂസഫലിയുടെ നേതൃത്വത്തിൽ ഉള്ള ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് വാർത്തകൾ വന്നിരുന്നു. ഈ വാർത്ത പിന്നീട് തെറ്റാണെന്നു ബ്ലാസ്റ്റേഴ്‌സ് ന്യൂസ് സ്ഥിതികരിച്ചിരുന്നു. ഏതായാലും സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള പിൻമാറ്റം കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.
-Advertisement-