കേരള പ്രീമിയർ ലീഗിന്റെ സെമി ഉറപ്പിച്ച് ഗോകുലം കേരള എഫ്‌സി. തുടർച്ചയായ ഏഴാം ജയമാണ് ഗോകുലം നേടിയത്. ഷൂട്ടേഴ്സ് പടന്നയെ ആണ് ഗോകുലം തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഷൂട്ടേഴ്സിന്റെ ലീഗിലെ മൂന്നാം തോൽവിയാണിത്.
ഈ ജയം ഗോകുലത്തിനു സെമി സ്പോട്ട് ഉറപ്പിച്ചു. ഷിഹാദ്, ഷിബിൽ മുഹമ്മദുമാണ് എന്നിവർ ഗോകുലത്തിനു വേണ്ടി ഗോളടിച്ചപ്പോൾ ഷൂട്ടേഴ്‌സിന്റെ ആശ്വാസ ഗോൾ നേടിയത് സജീർ ആണ്. ഏഴിൽ ഏഴു ജയത്തോടെ 21 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് .
-Advertisement-