കേരള ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്. കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിന് ഉണ്ടായിരുന്ന ഓഹരികൾ പ്രസാദ് ഗ്രൂപ്പ് ഏറ്റെടുക്കുക മാത്രമാണ് ചെയ്തതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അറിയിച്ചു.
നേരത്തെ സച്ചിന്റെ 20 ശതമാനം ഓഹരികളും പ്രസാദ് ഗ്രൂപ്പ് കൈവശം വെച്ചിരുന്ന 80% ഓഹരികളും എം.എ യൂസഫലിയുടെ നേതൃത്വത്തിൽ ഉള്ള ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് വാർത്തകൾ വന്നിരുന്നു. ഇതാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് നിഷേധിച്ചിരുക്കുന്നത്.
സച്ചിന് ഇത്രയും കാലം കൂടെ നിന്നതിനു നന്ദി പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് സച്ചിൻ ഇനിയുള്ള കാലവും ക്ലബ്ബിന്റെ കൂടെയുണ്ടാവും എന്നും പറഞ്ഞു.
-Advertisement-