എ.എഫ്.സി കപ്പിൽ ഇന്ന് ഐ ലീഗ് ഐഎസ്എൽ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ചെന്നൈയിൻ എഫ്‌സി മിനർവ പഞ്ചാബിനെതിരെ ഇന്ന് കളത്തിൽ ഇറങ്ങും. ഈ സീസണിൽ കട്ട ശോകം പ്രകടനം നടത്തിയ ഇരു ടീമുകളും എ.എഫ്.സി കപ്പിൽ തിളങ്ങാനാണ് ശ്രമിക്കുന്നത്.
കരുത്തരായ കൊളംബോ എഫ്‌സിയെ തകർത്താണ് ചെന്നൈയിൻ ഗ്രൂപ്പ് ഘട്ടത്തിൽ എത്തിയത്. ഇന്ന് അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയയിലാണ് മത്സരം നടക്കുക. ഇന്ന് രാത്രി 7.30നാണ് കിക്കോഫ്. ചെന്നൈയിന്റെ ബലം മലയാളി താരം സികെ വിനീതിന്റെ മികച്ച പ്രകടനമാണ്. ഇപ്പോൾ തകർപ്പൻ ഫോമിലാണ് സികെ.
-Advertisement-