തകർച്ചയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവരാൻ ശ്രമിച്ചു കൊണ്ടൊരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരവും മഞ്ഞപ്പടയുടെ കണ്ണിലുണ്ണിയുമായ ധീരജ് സിങ് ക്ലബ്ബ് വിട്ടു.
ചരിത്രത്തിലെ ഏറ്റവും മോശം സീസണിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ അണ്ടര്‍ 23 താരോദയം ക്ലബ് വിട്ടു. കൊച്ചിയോട് വിടവാങ്ങി കൊൽക്കത്തയിലെ വമ്പൻ ക്ലബായ ഈസ്റ്റ് ബംഗാളിലേക്കാണ് ധീരജ് ചേക്കേറുന്നത്. അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്ന ഈസ്റ്റ് ബംഗാൾ അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുത്തിനെ റാഞ്ചിയത്.
സഹൽ അബ്ദുൾ സമദും ധീരജ് സിംഗുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും ക്ലബ്ബിനെ വെറുക്കാതെ ആരാധകരെ പിടിച്ച് നിർത്തിയ ചാലക ശക്തികൾ. അണ്ടര്‍ 17 ലോകക്കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വല കാത്ത ധീരജ് സിങ് കഴിഞ്ഞ വര്ഷം ജൂണിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
നിരവധി ISL ടീമുകളും ഐ ലീഗ് ടീമുകളും ധീരജിനു പുറകെ ഉണ്ടായിരുന്നു എങ്കിലും ധീരജ് കേരള ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. റിയൽ കാശ്മീർ താരം ബിലാൽ ഖാനെ ബ്ലാസ്റ്റേഴ്‌സിൽ എത്തിച്ചത് ധീരജിന്റെ പകരക്കാരനായിട്ടാണ് എത്തിയത്.