കേരള ബ്ലാസ്റ്റേഴ്‌സിൽ തന്റെ ഓഹരികൾ ലുലു ഗ്രൂപ്പിന് നൽകിയെന്ന് സച്ചിനും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിന്റെ 20 ശതമാനം ഓഹരികളും പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും മിഡിൽ ഈസ്റ്റിലെ പ്രമുഖ മലയാളി വ്യവസായിയായ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് വാർത്ത വന്നത്.
എന്നാൽ സച്ചിൻ ഓഹരികൾ വിറ്റെന്ന വാർത്ത സത്യമാവരുതേ എന്നാണ് ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആഗ്രഹിച്ചത്. എന്നാൽ ഈ വാർത്തയാണ് സച്ചിൻ തന്നെ ഇപ്പൊ സ്ഥിരീകരിച്ചിരിക്കുന്നത്.
“നാല് വർഷത്തോളം കേരള ബ്ലാസ്റ്റേഴ്‌സ് തന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വികാരമായിരുന്നു. ഈ കാലയളവിൽ ലക്ഷ കണക്കിന് ആരാധകരെ പോലെ എല്ലാം വികാരങ്ങളും എന്റെ മനസ്സിലുണ്ടായിരുന്നു” സച്ചിൻ പറഞ്ഞു.
ഏതായാലും സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള പിൻമാറ്റം കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.