കേരള പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മഞ്ഞപ്പട. തുടർച്ചയായ രണ്ടാം ജയമാണ് ഇന്ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് നേടിയത്. സാറ്റ് തിരൂരിനെ എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പട പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന്റെ ജിതിൻ എം എസ് ഒരു തകർപ്പൻ ഗോളിലൂടെയാണ് മഞ്ഞപ്പടയെ വിജയത്തിലേക്ക് നയിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ സാറ്റ് തിരൂരിനെതിരെയുള്ള രണ്ടാം ജയമാണ്. അന്ന് തിരൂരിൽ വെച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിനാണ് തിരൂരിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്. ജിതിൻ എം എസ്സിന്റെ ഗോളിന്റെ ബലത്തിൽ 5 മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
-Advertisement-