അത്ഭുത ഫ്രീ കിക്ക് അടിച്ച സാഫ് ജേതാവിനെ ടീമിൽ എത്തിച്ച് ഗോകുലം കേരള എഫ്‌സി. സാഫ് കപ്പിന്റെ ഫൈനലിൽ അത്ഭുത ഫ്രീ കിക്ക് അടിച്ച ദലിമ ചിബറിനെ ആണ് ഗോകുലം ടീമിൽ എത്തിച്ചത്. ഈ സീസണിൽ വനിതാ ഐ ലീഗ് കിരീടം ലക്ഷ്യം വെച്ചാണ് ഗോകുലം താരത്തിനെ സ്വന്തമാക്കിയത്.
നേപ്പാളിൽ നടന്ന മത്സരത്തിലെ ഫ്രീ കിക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മനം കവർന്നിരുന്നു. നേപ്പാളിൽ വെച്ച് നടന്ന സാഫ് കപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ. ദലീമ ടൂർണമെന്റിലെ മികച്ച താരമായും മാറിയിരുന്നു. വിദേശ താരങ്ങളെ ഉൾപ്പെടെ എത്തിച്ച് കിരീടം പിടിക്കാനാണ് ഗോകുലത്തിന്റെ ശ്രമം.
-Advertisement-