സച്ചിൻ ഔട്ട്, ലുലു ഇൻ, കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമ!!

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇനി സച്ചിന് സ്ഥാനമില്ല. സച്ചിന്റെ 20% ഓഹരികളും ഹൈദരാബാദിൽ നിന്നുള്ള പ്രസാദ് ഗ്രൂപ്പിന്റെ 80% ഓഹരികളും മലയാളിയും വ്യവസായിയുമായ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സ്വന്തമാക്കി.

ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പൂർണമായും കേരളത്തിന്റെ ക്ലബ്ബായി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ വ്യവസായികളിൽ ഒരാളാണ് എം.എ യൂസഫലി. യൂസഫലിയുടെ വരവോടെ അടുത്ത സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉണർവ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതെ സമയം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ പിന്മാറ്റം ചില ആരാധകരിൽ എങ്കിലും നിരാശപടർത്തും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here