കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെക്കാലമായുള്ള ആവശ്യം മാനേജ്‌മെന്റ് പരിഗണിച്ചു. ബ്ലാസ്റെഴിനോടൊപ്പം ചേരാൻ സ്പാനിഷ് താരം കൊച്ചിയിലേക്ക്. ഈ സീസണിൽ ജെംഷെഡ്പൂർ എഫ്‌സിക്ക് വേണ്ടി കളിച്ച മരിയോ ആർകസിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയത്.
സ്പാനിഷ് താരമായ ആർകസ് ഈ കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിലും ജംഷദ്പൂരിനായി ബൂട്ടണിഞ്ഞു. മികച്ച മധ്യനിര പ്രകടനവുമായി 3 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തം പേരിലാക്കാൻ അർകസിനായി. ഈ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നു എന്ന വാർത്ത ഇന്നാണ് പുറം ലോകമറിഞ്ഞത്.
മധ്യനിരയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശോകമായ കാളി യുവ സ്പാനിഷ് താരം ടീമിൽ എത്തുന്നതോടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈ ബോളുകൾ മാത്രം കളിച്ച ബ്ലാസ്റ്റേഴ്‌സിനെയല്ല ക്രിയേറ്റിവായൊരു മഞ്ഞപ്പടയെയാണ് മാനേജ്‌മെന്റ് ഈ സീസണിൽ ഒരുക്കാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ തെളിവാണ് സ്പാനിഷ് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് വല അറിഞ്ഞിരിക്കുന്നത്.
നഷ്ടപ്പെട്ട പോയാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തിരിച്ചെത്തിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. വിയ്യാറയല്‍, വലന്‍സിയ, സ്പോര്‍ട്ടിങ് ജിജോണ്‍ എന്നി സ്പാനിഷ് സൂപ്പർ ക്ലബ്ബുകളുടെ റിസർവ് ടീമിനായി ആർകാസ്കളിച്ചിട്ടുണ്ട്. സ്പാനിഷ് താരങ്ങളെ എത്തിച്ചു അടുത്ത സീസണിൽ കപ്പുയർത്താനാകുമെന്നാണ് വിശ്വാസം .