കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശ്വസിക്കാം. ചരിത്രത്തിലെ ഏറ്റവും മോശം സീസണിന്റെ ഒടുക്കം ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചു പണി നടക്കും. ബെംഗളൂരു ആസ്ഥാനമായ സെക്കന്റ് ഐ ലീഗ് ക്ലബ്ബ് ഓസോൺ എഫ്സിയുടെ CEO റഫീക്ക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബാളിംഗ് നീക്കങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ഓസോൺ എഫ്സിയുടെ അമരക്കാരനാകും. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ ഏത് പൊസിഷനിലാണ് അദ്ദേഹം എത്തുകയെന്നത് ഉറപ്പായിട്ടില്ല. അതേ സമയം ഓസോൺ എഫ്സിയുടെ ട്രാക്ക് റെക്കോർഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശ്വാസമാണ്.
രണ്ട് തവണ ബ്ലാംഗൂർ സൂപ്പർ ലീഗ് സ്വന്തമാക്കിയ ഓസോൺ എഫ്സി കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിൽ മൂന്നാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
-Advertisement-