അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ഉസ്ബെകിസ്താനെ ആണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ധീരജ് സിങ്ങും സഹൽ അബ്ദുൽ സമദും മലയാളി താരവും ഇന്ത്യൻ ആരോസിൽ നിന്നും മഞ്ഞപ്പടയിലെത്തിയ സൂപ്പർ സ്റ്റാറുമായ രാഹുൽ കെപിയും കളത്തിൽ ഇറങ്ങുന്നു.
ജയം മാത്രം സ്വപ്നം കണ്ടാണ് ഇന്ത്യൻ യുവനിര കളത്തിൽ ഇറങ്ങുന്നത്. ഡെറിക് പെരേര പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ സുപ്രധാന മത്സരമാണിത്.
-Advertisement-