സൂപ്പർ കപ്പിൽ ഉടക്കി നിൽക്കുന്ന ഐ ലീഗ് ക്ലബാറുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എ ഐ എഫ് എഫ് അറിയിച്ചു. പ്രഫുൽ പട്ടേൽ ആണ് സൂപ്പർ കപ്പ് വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇനി ഒരു ചർച്ചയാവാം എന്നും പറഞ്ഞത്. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യൻ ആരോസ് യോഗ്യതയും നേടി. ഇനി സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ കഥയും ഇത് തന്നെയാണ്. പണി പാളിയെന്ന് തിരിച്ചറിഞ്ഞ എ ഐ എഫ് എഫ് അനുരഞ്ജനത്തിന് തയ്യാറാവുകയായിരുന്നു.
-Advertisement-