ഐ ലീഗും ഐഎസ്എല്ലും വേണ്ട, വേണ്ടത് ഇന്ത്യൻ ഫുട്ബാൾ ലീഗ്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മുന്നിൽ പുതിയ നിർദ്ദേശവുമായി ഐ ലീഗ് ക്ലബ്ബുകൾ രംഗത്ത്. ഐ ലീഗ്- ഐഎസ്എൽ ലയനത്തിന് പകരം ഒരൊറ്റ ലീഗ് എന്ന നിർദ്ദേശമാണ് ഐ ലീഗ് ക്ലബ്ബുകൾ മുന്നോട്ട് വെക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന പേരിൽ 20 ടീമുകൾ ഉള്ള ലീഗ് ഉണ്ടാക്കണം എന്നാണു ഐ ലീഗ് ടീമുകൾ പറയുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ഐ ലീഗ് ക്ലബ്ബുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്തയച്ചു.

യൂറോപ്പ്യൻ മാതൃകയിൽ ലീഗ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ തുടങ്ങി മെയ്യിൽ അവസാനിക്കുന്ന തരത്തിൽ ലീഗ് നടത്തണം, റെലെഗേഷനും പ്രമോഷനും ലീഗിൽ നിർബന്ധമായും ഉണ്ടാക്കണം എന്നും നിർദ്ദേശങ്ങൾ ഐ ലീഗ് ക്ലബ്ബുകൾ മുന്നോട്ട് വെച്ചു.

40 മത്സരങ്ങൾ എങ്കിലും ലീഗിൽ ഉണ്ടാവണം ഓരോ ക്ലബ്ബുകളിലും ക്ലബ്ബുകൾ ഉള്ള സംസ്ഥാനത്തെ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കണം എന്നും നിർദ്ദേശങ്ങൾ കത്തിലുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here