ചെന്നൈ സിറ്റിയെ അനുമോദിച്ച് ഫിഫ

ഇന്ത്യൻ ദേശീയ ഫുട്ബോൾ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സിയെ അഭിനന്ദിച്ച് ഫിഫ. ഇന്ത്യയുടെ ദേശീയ ലീഗായ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് ചെന്നൈ സിറ്റി എഫ്‌സിയാണ്. ഔദ്യോഗികമായൊരു കത്തയച്ചാണ് ഫിഫ ചെന്നൈ സിറ്റിയെ അനുമോദിച്ചത്.

അവസാന ദിവസം വരെ നീണ്ട കാത്തിരിപ്പിനൊടുവിൽ മിനർവ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സിറ്റി കിരീടം ചൂടിയത്. അവസാന ദിനം ഐ ലീഗ് ആരാധകർക്ക് ആവേശത്തിന്റെ ദിവസമായിരുന്നു. ചെന്നൈക്ക് ഒരു പോയന്റ് പിന്നിലായാണ് ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത് സീസൺ അവസാനിപ്പിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here