കേരള പ്രീമിയർ ലീഗിൽ വരവറിയിക്കുകയാണ് ഷൂട്ടേഴ്സ് പടന്ന. മലബാറിലെ സെവൻസ് സീനിൽ സജീവ സാന്നിധ്യമായ ഷൂട്ടേഴ്സ് പടന്ന കേരള ഫുട്ബോളിന് സംഭവ ചെയ്തത് നിരവധി താരങ്ങളെയാണ്. തുടർച്ചയായ രണ്ടാം ജയമാണ് ഇന്ന് ഷൂട്ടേഴ്സ് ഇന്ന് നേടിയത്. ഗോൾഡൻ ത്രഡ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഷൂട്ടേഴ്സ് പരാജയപ്പെടുത്തി.
ഷൂട്ടേഴ്സിന് വേണ്ടി മുസമ്മിലും നിസാമുദ്ദീനുമാണ് ഗോളടിച്ചത്. ആദ്യ കളിയിൽ കോവളം എഫ്സിയെയും ഷൂട്ടേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ട്സിനു പകരക്കാരായാണ് പടന്ന കെപിഎല്ലിൽ എത്തിയത്.
-Advertisement-