കേരള പ്രീമിയർ ലീഗിൽ ഗോകുലം വിജയഗാഥ

കേരള പ്രീമിയർ ലീഗിൽ ഗോകുലം വിജയകുതിപ്പ് തുടർന്ന് ഗോകുലം കേരള എഫ്‌സി. ഇന്ന് ഗോകുലത്തിന്റെ മുന്നിൽ തകർന്നടിഞ്ഞത് എഫ്‌സി കൊച്ചിനാണ്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കോഴിക്കോട് ഗോകുലത്തിന്റെ ജയം. ഐ ലീഗിലെ വിദേശതാരങ്ങളെ അടക്കം ഇറക്കിയ ഗോകുലത്തിനു മുന്നിൽ പിടിച്ച് നിൽക്കാൻ കൊച്ചിക്കായില്ല.

സബയും മായാക്കണനും ഗോകുലത്തിനു വേണ്ടി ഗോളടിച്ചപ്പോൾ വിക്ടർ ഫിലിപ്പിലൂടെ ആശ്വാസ ഗോൾ നേടി എഫ്‌സി കൊച്ചിൻ. ഈ ജയം ഗോകുലത്തെ ഗ്രൂപ്പിൽ ഒന്നാമതാക്കി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here