ഐ ലീഗ് ക്ലബ്ബ്കൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നു. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്. ആദ്യം പിന്നോട്ടടിച്ച റിയൽ കാശ്മീരും ഐ ലീഗ് ക്ലബ്ബുകൾക്ക് ഒപ്പം ഇപ്പോൾ കൂടിയിട്ടുണ്ട്. സൂപ്പർ കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ.
ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യൻ ആരോസ് യോഗ്യതയും നേടി. ഇനി സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ കഥയും ഇത് തന്നെയാണ്. ഐ ലീഗ് ടീമുകൾ കളിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ സൂപ്പർ കപ്പ് ഐ എസ് എൽ എന്ന് പരിഹസിക്കുന്നവരും ഏറെയാണ്.
-Advertisement-