കേരള പ്രീമിയർ ലീഗ് തിരിച്ചെത്തി, എതിരാളികളെ വെട്ടി നിരത്തി ഗോകുലം

നീണ്ട ഇടവേളയ്ക്ക് ശേഷം കേരള പ്രീമിയ ലീഗ് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ തന്നെ വമ്പൻ വിജയവുമായി ഗോകുലം കേരള എഫ്‌സി വരവറിയിച്ചു. ഗോകുലം കേരള എഫ് സി റിസേർവ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഗോൾഡൻ ത്രഡ്സിനെ തകർത്തു.

ഷിഹാദ് നെല്ലിപറമ്പൻ, ക്രിസ്റ്റ്യൻ സബാ,താഹിർ സമാൻ എന്നിവരാണ് ഗോകുലത്തിനു വേണ്ടി ഗോളടിച്ചത്. ഗോകുലത്തിന്റെ തട്ടകമായ ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്. ഈ വമ്പൻ ജയത്തോടെ ഗോകുലം ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here