ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബെംഗളൂരു തങ്ങളുടെ പ്രഥമ ഐ.എസ്.എൽ കിരീടം സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളുരുവിന്റെ കിരീടധാരണം. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് എക്സ്ട്രാ ടൈമിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.
എക്സ്ട്രാ ടൈം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കി നിൽക്കെ രാഹുൽ ബെക്കെ നേടിയ ഗോളാണ് ബെംഗളുരുവിന് കിരീടം നേടിക്കൊടുത്തത്.
മികുവിനെ ഫൗൾ ചെയ്തതിന് ഗോവ താരം ജാഹു ചുവപ്പ് കാർഡ് കണ്ടതോടെ 10പേരുമായാണ് ഗോവ മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികുവിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും മത്സരത്തെ എക്സ്ട്രാ ടൈമിൽ എത്തിച്ചു.
കഴിഞ്ഞ തവണ ഐ.എസ്.എൽ ഫൈനലിൽ എത്തിയ ബെംഗളൂരു ചെന്നയിനോട് തോറ്റിരുന്നു.
-Advertisement-