ഇാ സീസണില്‍ അടിമുടി മാറ്റങ്ങളോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് എത്തുക. ലീഗിന് കൊഴുപ്പേകാന്‍ സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങ് ഇത്തവണ ഉണ്ടാകില്ല. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലും മറ്റും കേട്ടുകേള്‍വിയില്ലാത്ത ഇത്തരം പരിപാടികള്‍ ലീഗിന്റെ പ്രഫഷണലിസത്തെ ബാധിക്കുന്നുവെന്ന കാരണത്താലാണ് ഒഴിവാക്കുന്നത്. കഴിഞ്ഞ സീസണിലെ ഉദ്‌ഘാടന മഹാമഹം ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്‌ഘാടന പരിപാടികൾ നിർത്തുന്നതോടെ ഫുട്ബോളിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ. 10 ടീമുകൾ മത്സരത്തിക്കുന്ന ഐ.എസ്.എൽ ഈ കൊല്ലം മുതൽ അഞ്ച് മാസത്തോളം നീണ്ടു നിൽക്കുന്ന രീതിയിലാണ് നടത്തപ്പെടുന്നത്. ഈ മാസം 29ന് മലയാളികളുടെ സ്വന്തം മഞ്ഞപ്പടയുടെ മത്സരത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന് തിരിതെളിയുക. എ.ടി.കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.