ബെംഗളൂരു എഫ്സിയുടെ മുൻ പരിശീലകൻ ആൽബർട്ടോ റോക്ക ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഒഴിച്ചിട്ടു പോയ പദവിയിലേക്ക് ബെംഗളൂരു വിന്റെ കോച്ച് വരുമെന്ന് സൂചനകൾ. ബാഴ്സയുടെ മുന്‍ സഹപരിശീലകന്‍ കൂടിയാണ് സ്പാനിഷ് കോച്ചായ റോക്ക.
2016-ല്‍ ചേര്‍ന്ന് റോക്കയുടെ കീഴിലായിരുന്നു ബെംഗളൂരു എഫ്‌സി എ.എഫ്.സി കപ്പ് ഫൈനലിലെത്തിയത്. ബെംഗളൂരുവിനൊപ്പം ഫെഡറേഷൻ കപ്പ് ഉയർത്താനും റോക്കയ്ക്ക് സാധിച്ചിരുന്നു. ഏഷ്യൻ കപ്പിന് ശേഷം ഇന്ത്യൻ ടീമിന് സ്ഥിരം പരിശീലകനില്ല. ബെംഗളൂരുവിന്റെ മത്സരം കാണാൻ മാത്രമല്ല റോക്ക ബെംഗളൂരുവിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
-Advertisement-