ഐ ലീഗിൽ പരാജയത്തോടെ സീസൺ അവസാനിപ്പിച്ച് ഗോകുലം. ഈസ്റ് ബംഗാളിനോട് 2-1. എന്ന സ്കോറിനാണ് ഗോകുലം പരാജയം ഏറ്റു വാങ്ങിയത്. ഈ സീസണിൽ 17 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോകുലം സീസൺ അവസാനിപ്പിച്ചത്. മാർക്കസ് ജോസെഫ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ നേടിയപ്പോൾ ജൈമി സാന്റോസും റാൾട്ടെയും ഗോളടിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ തന്നെ ഈ സീസൺ ഗോകുലം കേരളയ്ക്കും വളരെ മോശമായിരുന്നു.
43 പോയന്റുമായി ചെന്നൈ ഒന്നാമത്. 42 പോയന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാമതും എന്നതാണ് ഈ സീസണിലെ പോയന്റ് നില. കന്നി സീസണിൽ ഇറങ്ങിയ റിയൽ കാശ്മീർ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് എട്ടാം സ്ഥാനത് എത്തിയിരുന്നെങ്കിൽ സൂപ്പർ കപ്പിൽ ഗോകുലവും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്ന കേരള ഡെർബി കാണാൻ മലയാളി ഫുട്ബോൾ ആരാധകർക്ക് അവസരമുണ്ടാകുമായിരുന്നേനെ.
-Advertisement-