തായ്ലൻഡിൽ നടക്കുന്ന പ്രീ സീസണിൽ തകർപ്പൻ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മികച്ച ജയം സ്വന്തമാക്കിയത്.
തായ്ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ നാല് ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന് മറുപടിയായി ഒരു ഗോൾ മാത്രം നേടാനാണ് എതിരാളികൾക്കായത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സെമിലെൻ ഡൗങ്ങൽ, മലയാളി താരം സഹൽ, വിദേശ താരം സ്റ്റോഹനവിച്ച്, ഖാർപ്പൻ എന്നിവർ ഗോളുകൾ നേടി. ബാങ്കോങ് എഫ് സിയുടെ ആശ്വാസ ഗോൾ പൻബൂഞ്ചു നേടി.
-Advertisement-