കേരള പ്രീമിയർ ലീഗ് തിരികെയെത്തുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കെപിഎൽ മാർച്ചിൽ 17ന് ലീഗ് പുനരാരംഭിക്കും. സന്തോഷ് ട്രോഫിയെ തുടർന്നാണ് ടൂർണമെന്റ് പാതിയിൽ നിർത്തിവെച്ചത്.
ഇതിനെതിരെ രൂക്ഷമായ വിമർശനം കേരള ഫുട്ബോൾ അസോസിയേഷൻ ഏറ്റുവാങ്ങിയിരുന്നു. മാർച്ച് 17ന് കോവളം എഫ് സിയും ഷൂട്ടേഴ്സ് പടന്നയും തമ്മിലുള്ള മത്സരത്തോടെ ആകും ലീഗ് വീണ്ടും ആരംഭിക്കുക
-Advertisement-