അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം ആഷിഖ് കുരുണിയൻ പുറത്ത്. 37 അംഗ സാധ്യതാ ടീമിൽ ഉൾപ്പെട്ട മൂന്നു മലയാളി താരങ്ങളിൽ ഒരാളാണ് ആഷിക്ക് കുരുണിയൻ. പരിക്കിനെ തുടർന്നാണ് പുറത്തായതെന്നാണ് ലഭിക്കുന്ന വിവരം.
ആഷിക്കിന് പിന്നാലെ ഹിതേഷ് ഷർമ്മ, ജെറി എന്നി താരങ്ങളും പുറത്തായിട്ടുണ്ട്. രണ്ടു താരങ്ങൾക്കും പരിക്ക് തന്നെയെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. മറ്റു മലയാളി താരങ്ങളായ സഹലും രാഹുലും ക്യാമ്പിൽ തുടരുന്നുണ്ട്.
-Advertisement-