മലയാളി താരത്തിന് വേണ്ടി ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഐ.എസ്.എൽ ക്ലബ്ബുകൾ

ഇന്ത്യൻ ഫുട്ബോളിലെ പുത്തൻ സെൻസേഷൻ ജോബി ജസ്റ്റിന് വേണ്ടി ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഐ.എസ്.എൽ ക്ലബ്ബുകൾ. ഈസ്റ്റ് ബംഗാളിന്റെ സൂപ്പർ താരത്തിനായി വലയെറിഞ്ഞിരിക്കുന്നത്. ജോബിയെ സ്വന്തമാക്കാൻ മുന്പന്തിയിലുള്ളത് എ ടികെയാണ്. താരത്തിന് വേണ്ടി 90 ലക്ഷത്തോളമാണ് കൊൽക്കത്തൻ ക്ലബ്ബ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിലവിലെ ഐ ലീഗ് ടോപ്പ് സ്‌കോറർ ആയ ജോബി ഈസ്റ്റ് ബംഗാളിനായി 9 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ജനുവരിയിൽ തനിക്ക് വന്ന ഓഫറുകൾ നിരസിച്ച ജോബി ഈ സീസണിനാവസാനം ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here