ഐ ലീഗിൽ മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ ആരോസിന്റെ ചുണക്കുട്ടികൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യൻ ആരോസ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. 19 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി മോഹൻ ബഗാൻ ആറാം സ്ഥാനത്താണിപ്പോൾ.
ആരോസിനു വേണ്ടി രോഹിത് ധനു, അഭിജിത് സർക്കാർ, മലയാളി താരം രാഹുൽ കെപി എന്നിവർ ഗോളടിച്ചപ്പോൾ അസ്ഹറുദിന് മല്ലിക്ക് മോഹൻ ബഗാന്റെ ആശ്വാസ ഗോൾ നേടി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് രാഹുൽ ഗോളടിക്കുന്നത്.
-Advertisement-