ഐ ലീഗിൽ ഗോകുലത്തിനു നാണംകെട്ട തോൽവി. ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലവും വീണു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ പരാജയം. എണ്‍പത് മിനിറ്റിലേറെ മുന്നിട്ടു നിന്ന ഗോകുലം കോഴിക്കോടെ ഫുട്ബോൾ ആരാധകർക്ക് മുന്നിൽ പരാജയം സമ്മതിക്കുകയായിരുന്നു.
മാര്‍ക്കസ് ജോസഫ് ഗോകുലതനിനു വേണ്ടി ഗോളടിച്ചപ്പോൾ ഐസോളിന് വേണ്ടി പോള്‍ റാംഫാങ്സാവുവയും ലാല്‍ഖാപുയിമാവിയയും സ്‌കോർ ചെയ്തു. ഹോം മത്സരത്തിൽ കളിയുടെ 9 ആം മിനിറ്റില്‍ തന്നെ ലീഡ് നേടാൻ മലബാറിയൻസിനായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തിൽ ഗോകുലം മത്സരം കൈവിട്ടു.
-Advertisement-